സിപിഎം നേതാവ് ആർ സനൽകുമാറിനെതിരെ അപവാദ പ്രചരണം.
Photo 2 months ago
2025 ഡിസംബർ 17 ബുധനാഴ്ച.
പത്തനംതിട്ടയിലെ സിപിഎം നേതാവ് ആർ സനൽകുമാറിനെതിരെ സിപിഎം അനുഭാവികളുടെ ' ആറന്മുളയുടെ ചെമ്പട എന്ന ഫേസ്ബുക്ക് പേജിൽ അധിക്ഷേപ പരാമർശം.രൂക്ഷമായ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുൻ എം എൽ എ എ പത്മകുമാർ,പത്തനംതിട്ട ജില്ലാ സെക്രട്ടറി ആ സനൽകുമാർ എന്നിവർക്കെതിരെയാണ് ആരോപണം.കേരളത്തിൽ ആകെ ഉണ്ടായ പരാജയത്തിന്റെ കാരണം ഇവരാണെന്നാണ് ആരോപിക്കുന്നത്.
തിരുവല്ല അർബൻ സഹകരണ ബാങ്കിലെയും കുറ്റൂർ സർവീസ് സഹകരണ ബാങ്കിലെയും അഴിമതിയും ഇവർ ഉയർത്തി കാട്ടുന്നു.തിരുവല്ല നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ഭരണം നഷ്ടപ്പെട്ടത് ഇവർ സനിൽകുമാറിന്റെ മേൽ കെട്ടി വയ്ക്കുകയാണ്.
എന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ജനകീയ മുഖമായ ആർ സനൽകുമാറിന് സീറ്റ് നൽകാതിരിക്കുന്നതിന് വേണ്ടി സിപിഎമ്മിലെ തന്നെ ഒരു കൂട്ടം പ്രമുഖർ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു.
എന്ത് വില കൊടുത്തും സനൽകുമാറിന് സീറ്റ് നൽകാതിരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.കേരളത്തിൽ ആകമാനം സിപിഎമ്മിന് തിരിച്ചടി നേരിട്ടെങ്കിലും പത്തനംതിട്ട ജില്ലയിൽ സംഭവിച്ചത് ആർ സനൽകുമാറിന്റെ തലയിൽ വെച്ച് കെട്ടുകയാണ് ഇവരുടെ ലക്ഷ്യം എന്ന് പറയപ്പെടുന്നു.
Leave a Comment
Your email address will not be published.