ക്രിപ്റ്റോയെ ഇന്ത്യയുടെ മുഖ്യധാരാ സാമ്പത്തിക സംവിധാനത്തിലേക്ക് അടുപ്പിക്കുവാൻ ബജറ്റിൽ നടപടി.

Photo 2 weeks ago

banner

2026 Feb 1 Sunday
by Kuriakose Niranam

ക്രിപ്റ്റോയെ ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്ന നടപടിയുമായി കേന്ദ്ര സർക്കാർ.ഇതിൻ്റെ ഭാഗമായി ക്രിപ്‌റ്റോ ഇക്കോ സിസ്റ്റത്തിൽ, ക്രിപ്‌റ്റോ-അസറ്റ് ഇടപാടുകൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നവർക്ക് പുതിയ പിഴ സംവിധാനം ധനമന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശിച്ചു.

പിഴ സംവിധാനം ഒരു ബുദ്ധിമുട്ടായി ക്രിപ്റ്റോ നിക്ഷേപകർക്ക് തോന്നാമെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ ക്രിപ്റ്റോയെ സർക്കാർ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ്. തന്മൂലം ക്രിപ്റ്റോ കൂടുതൽ വിശ്വാസകരായി മാറും.

ബജറ്റ് നിർദ്ദേശം പ്രകാരം, ക്രിപ്‌റ്റോ-അസറ്റുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇടപാട് പ്രസ്താവനകൾ നൽകാത്തതിന് പ്രതിദിനം ₹200 ഉം തെറ്റായ വിവരങ്ങൾ നൽകിയാൽ ₹50,000 ഉം പിഴയും നിർദ്ദേശിക്കുന്നു.

"2025 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 509 പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ക്രിപ്‌റ്റോ ആസ്തികളുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ നൽകാത്തതിനോ തെറ്റായ വിവരങ്ങൾ നൽകുന്നതിനോ ഒരു തടസ്സം സൃഷ്ടിക്കുക" എന്നതാണ് ബജറ്റ് നിർദ്ദേശത്തിൻ്റെ ഉദ്ദേശ്യമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.


Leave a Comment

Your email address will not be published.