സ്വര്‍ണവിലയിൽ അസ്ഥിരത തുടരുന്നു.

Photo 8 months ago

banner

2025 Jun 21 Saturday 

by Kuriakose Niranam 

സ്വര്‍ണവിലയിൽ അസ്ഥിരത തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. 73,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ജൂണ്‍ 13നാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ഇറാൻ ഇസ്രായേൽ സംഘർഷവും അന്താരാഷ്ട്ര സ്വർണ്ണവിലയിൽ അസ്ഥിരതയ്ക്ക് കാരണമാകുന്നു. ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക കൂടി ഇറാനെ ആക്രമിച്ചാൽ സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നു.

Related News (72)


Leave a Comment

Your email address will not be published.