'പോറ്റിയെ കേറ്റിയേ...' ഹിന്ദുവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'ബി.ജെ.പിയും ആ പാട്ട് ഉപയോഗിച്ചിട്ടുണ്ട്...'

Photo 2 months ago

banner

2025 Dec 18 വ്യാഴാഴ്ച

പോറ്റിയെ കേറ്റിയേ.. സ്വർണം ചെമ്പായി മാറ്റിയേ' എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു. ഈ പാട്ട് വലിയ തോതിൽ ആഘോഷിക്കപ്പെട്ടു. ഈ പാട്ട് ജനങ്ങളെ സ്വാധീനിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട വരിയായിട്ട് തോന്നിയത് 'സ്വർണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ' എന്നതാണ്. സഖാക്കളുടെ ചങ്കിൽ കൊണ്ട ഒരു വരിയാണ്. ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സി.പി.എം തിരിയുന്നതെന്നും ആർ.വി. ബാബു ചാനൽ ചർച്ചയിൽ പറഞ്ഞു.


Leave a Comment

Your email address will not be published.