തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ രണ്ടുവർഷം മുൻപ് നൽകിയ സൈക്കിൾ തിരികെ വാങ്ങി.
Photo 2 months ago
2025 Dec 17 Wednesday
പുതിയ സൈക്കിൾ വാങ്ങി നൽകി യുഡിഎഫ് പ്രവർത്തകർ.
നിരണം ഗ്രാമപഞ്ചായത്തിലാണ് സംഭവം. നിരണം ഒന്നാം വാർഡിൽ തോറ്റ ട്വൻ്റി 20 സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. സ്ഥാനാർത്ഥിയുടെ ഭർത്താവ് വാങ്ങി നൽകിയ സൈക്കിൾ ഇലക്ഷൻ തോറ്റതിനുശേഷം തിരികെ വാങ്ങുകയായിരുന്നു. രാജു കഞ്ഞിമുട്ട് എന്ന വ്യക്തിക്കാണ് രണ്ടുവർഷം മുമ്പ് സൈക്കിൾ വാങ്ങി നൽകിയിരുന്നത്.സൈക്കിൾ അദ്ദേഹം ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇലക്ഷൻ വന്നതും ട്വൻ്റി 20 സ്ഥാനാർഥി പരാജയപ്പെട്ടതും.രാജു ട്വൻ്റി 20 ക്ക് വോട്ട് ചെയ്തില്ല എന്ന് ആരോപിച്ചുകൊണ്ടാണ് സൈക്കിൾ തിരികെ വാങ്ങിയത്. ഇത് മനസ്സിലാക്കിയ വാർഡിലെ യുഡിഎഫ് നേതൃത്വം പകരം സൈക്കിൾ രാജുവിന് വാങ്ങി നൽകുകയായിരുന്നു.
ട്വൻ്റി 20 സ്ഥാനാർത്ഥികൾക്ക് വേണ്ടി ഇവിടെ സജീവമായി പ്രവർത്തിച്ചത് പ്രമുഖ വ്യവസായി കെ ജി എബ്രഹാം ആയിരുന്നു. കെ ജി എബ്രഹാമിൻ്റെ കുടുംബ വീട് സ്ഥിതി ചെയ്യുന്ന വാർഡ് കൂടി ആണിത്. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ജോളി ഈപ്പൻ ആണ് ഇവിടെ തെരഞ്ഞെടുക്കപ്പെട്ടത്.സൈക്കിൾ തിരികെ വാങ്ങിയത് ഏതായാലും ഇപ്പോൾ വിവാദമായിരിക്കുകയാണ്.
Leave a Comment
Your email address will not be published.