അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം.
Photo 4 months ago
2025 October 19 Sunday
അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം. നഗരങ്ങളെ നിശ്ചലമാക്കി നോ കിങ്സ് മാർച്ച് എന്ന പേരിൽ പ്രതിഷേധ റാലികൾ നടന്നു. ട്രംപിന്‍റെ നടപടികൾ ജനാധിപത്യ ധ്വംസനമാണെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. 50 സംസ്ഥാനങ്ങളിലായി 2500ലേറെ പ്രതിഷേധ റാലികളിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്തു. പ്രധാന നഗരങ്ങളിൽ മാത്രമല്ല ചെറുപട്ടണങ്ങളിലും വൻ ജനപങ്കാളിത്തമുണ്ടായി. ട്രംപ് ഭരണകൂടത്തിന്‍റെ ഏകപക്ഷീയ നടപടികൾക്കെതിരെയായിരുന്നു ജനരോഷം. ഇമിഗ്രേഷൻ റെയ്ഡുകൾ, നഗരങ്ങളിൽ സൈന്യത്തെ വിന്യസിച്ച നടപടികൾ, സർക്കാർ പദ്ധതികളുടെ വെട്ടിച്ചുരുക്കൽ, രാഷ്ട്രീയ എതിരാളികൾക്കെതിരായ നിയമ നടപടികൾ തുടങ്ങിയവയാണ് പ്രതിഷേധത്തിന്‍റെ കാരണങ്ങൾ.അതേസമയം മാർച്ചിനെ വൈറ്റ് ഹൌസ് അപലപിച്ചു.
Leave a Comment
Your email address will not be published.