ആഗോള തലത്തിൽ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Photo 4 months ago
2025 october 19 ഞായറാഴ്ച
ആഗോള തലത്തിൽ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് വ്യക്തമാക്കി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ ഏജന്‍സിയ ഫീദെസിന്റെ പുതിയ റിപ്പോര്‍ട്ട്. ആഫ്രിക്കയിലും, ഏഷ്യയിലും, അമേരിക്കയിലും കത്തോലിക്കരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.59 കോടി വിശ്വാസികളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ആകമാനം 0.1 ശതമാനം വർദ്ധിച്ച്, ഇപ്പോൾ ആഗോള ജനസംഖ്യയുടെ 17.8% കത്തോലിക്കരാണെന്നു ഏജൻസിയുടെ കണക്കുകൾ ചൂണ്ടികാണിക്കുന്നു. കത്തോലിക്കാ സഭയിലെ വൈദികരുടെ എണ്ണം സംബന്ധിച്ച വിവരങ്ങളും, ഏജൻസി പ്രസിദ്ധീകരിച്ചു. ആഫ്രിക്കയിലും ഏഷ്യയിലും മാത്രമാണ് വൈദികരുടെ എണ്ണം വർദ്ധിച്ചത്. ആഫ്രിക്കയിൽ മാത്രം കഴിഞ്ഞ വർഷങ്ങളിൽ, 1451 വൈദികരും, ഏഷ്യയിൽ 1145 വൈദികരും അഭിഷിക്തരായി. ഇപ്പോൾ ആഗോള കത്തോലിക്ക സഭയിൽ 4,06,996 വൈദികരാണ് സേവനം ചെയ്യുന്നത്.
Leave a Comment
Your email address will not be published.